തെരുവ് നായ്കള്‍ക്കും വന്ധ്യംകരണം നടത്തുന്നതിലും, പേ വിഷബാധ പ്രതിരോധ വാക്‌സിന്‍ വിതരണത്തിലും സര്‍ക്കാരിന്റെയും, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായത് വലിയ അലംഭാവം. ഇതോടെ കേരളത്തില്‍ എലിപ്പനി- റാബീസ് വാക്‌സിന്‍ വിതരണം പൂര്‍ണ്ണമായും താളം തെറ്റിയ അവസ്ഥയിലാണ്.

സംസ്ഥാന സര്‍ക്കാര്‍ കാണിച്ച കെടുകാര്യസ്ഥതക്കും അശാസ്ത്രീയ സമീപനത്തിനും വലിയ വിലകൊടുക്കേണ്ടി വന്നത് കേരളത്തിലെ ജനങ്ങളാണ്, തെരുവ് നായ്കളുടെ വന്ധ്യം കരണത്തിനു നേതൃത്വം നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നത് കുടുംബശ്രീയെ ആയിരുന്നു. എന്നാല്‍ കുടുംബശ്രീയാകട്ടെ ഇതിന് യോഗ്യതയുള്ള ഏജന്‍സിയായിരുന്നില്ല. എ ബി സി പ്രോഗ്രാമിന്റെ അടിസ്ഥാന നിയമങ്ങള്‍ പഠിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഏജന്‍സിയെ ഏല്‍പ്പിച്ചത്. മൃഗസംരക്ഷണ സംഘടനകള്‍ തെരുവ് നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ എന്‍ജിഒ കളുടെ ഇടപെടല്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തെയ്യാറായതുമില്ല.