റബ്ബർ വില അതി രൂക്ഷമായി താഴോട്ട് പോയിരിക്കുകയാണെന്നും , കർഷകർ ഏറെ അവതാളത്തിലാണെന്നും , കേന്ദ്ര കേരള സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് അവരെ സഹായിക്കണമെന്നും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും , മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് കോട്ടയത്തു നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു .

രണ്ടുമാസം മുമ്പ് റബർ ഷീറ്റിന് കിലോയ്ക്ക് 175 ഉണ്ടായിരുന്നു . പാലിന് 170 രൂപയും . ഇപ്പോൾ അവ രണ്ടും 150 നും നൂറ്റി പതിനെട്ടിനും താഴേക്ക് പോയിരിക്കുകയാണ് . കുറഞ്ഞ വില നിശ്ചയിച്ചിരുന്നത് 170 ആയിരുന്നു . എന്നാൽ വില ഇത്രയും പോയിട്ടും സർക്കാരുകൾ തിരിഞ്ഞു നോക്കാതിരിക്കുകയാണ് . കുറഞ്ഞ വിലയിൽ താഴെ പോയാൽ സബ്സിഡി നൽകാനുള്ള നടപടി കേരള സർക്കാർ സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോൾ അത് ഉപേക്ഷിച്ചിരിക്കുകയാണ് .

താഴോട്ട് റബർ മേഖലയോട് പൂർണ്ണമായും അകൽച്ച കാണിക്കുന്ന കേന്ദ്രസർക്കാർ റബ്ബർ റിപ്ലാൻഡിങ്ങിന് പ്രത്യേകിച്ച് സബ്സിഡി അനുവദിക്കണമെന്നും വിലയിടിവിൽ കർഷകരെ സഹായിക്കാൻ വേണ്ടി പ്രത്യേകം ഫണ്ട് രൂപീകരിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു . ആഗോളതലത്തിൽ വന്ന ചില മാർക്കറ്റ് വ്യതിയാനങ്ങളെ അമിതമായ രീതിയിൽ ചിലർ നമ്മുടെ നാട്ടിൽ ദുരുപയോഗപ്പെടുത്തിയ തും റബ്ബർ വില ഇടിയുവാൻ കാരണമായിട്ടുണ്ടന്ന് തോമസ് പറഞ്ഞു .

പത്ര സമ്മേളനത്തിൽ പി.സി.തോമസിനെ കൂടാതെ കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ , സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് കുര്യാക്കോസ് , ജില്ലാ ജനറൽ സെക്രട്ടറി ( ഓഫീസർ ചാർജ് ) ജയ്സൺ ഒഴികെയിൽ കോട്ടയം നിയോജകമണ്ഡലം പ്രസിഡണ്ട് കുര്യൻ.പി . കുര്യൻ എന്നിവരും പങ്കെടുത്തു .