ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന്‍റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ.

അതിദേശീയതയുടെ കാപട്യത്തിലൂന്നി ഇന്ത്യയെ വിഭജിക്കാനാണ് മോദിയുടെയും ബിജെപിയുടെ ശ്രമം. രാജ്യത്ത് എതിരഭിപ്രായം പറഞ്ഞവരെ മോദി നിശബ്ദനാക്കിയെന്നും കെ.സി. പറഞ്ഞു.