ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ അംബ്രല്ലാ സംഘടനയായ ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ (എ.എ.ഇ.ഐ.ഒ) ഇല്ലിനോയിസിലെ സെനറ്റര്‍മാര്‍, സ്റ്റേറ്റ് റെപ്രസന്റേറ്റീവ്, കുക്ക് കൗണ്ടി കമ്മീഷണര്‍മാര്‍ എന്നിവരുമായി ഇല്ലിനോയിസിലെ എന്‍ജിനീയറിംഗ് സമൂഹം, എന്‍ജിനീയറിംഗ് സ്റ്റിഡന്റ്‌സ്, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ എന്നിവ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.

ഇല്ലിനോയിസ് സെനറ്റ് പ്രസിഡന്റ് സെനറ്റര്‍ ഡോണ്‍ ഹാര്‍മന്‍, സെനറ്റ് ഡപ്യൂട്ടി മജോറിറ്റി ലീഡര്‍ സെനറ്റര്‍ ലോറ മര്‍ഫി, ഗവണ്‍മെന്റ് എത്തിക്‌സ് അധ്യക്ഷ സെനറ്റര്‍ ആന്‍ റലപ്പസി, തൊഴില്‍ & വാണിജ്യ കമ്മിറ്റി അംഗം, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സെത് ലൂയിസ്, ഇന്റര്‍നാഷണല്‍ ട്രേഡ് ചെയര്‍മാന്‍ സ്റ്റേറ്റ് റപ്രസന്റേറ്റീവ് മാര്‍ക്ക് വാക്കര്‍, കുക്ക് കൗണ്ടി ബോര്‍ഡ് കമ്മീഷണര്‍ കെവിന്‍ മോറിസണ്‍, എന്‍ജിനീയേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, സമ്മിറ്റി & ഗാല ചെയര്‍മാന്‍മാരായ ഡോ. ദീപക് കാന്ത് വ്യാസ്, ഡോ. പ്രമോദ് വോറ, ബോര്‍ഡ് ഓഫ് ഡയറക്ടര്‍ രാജിന്ദര്‍ ബിര്‍ സിംഗ് മാഗോ എന്നിവര്‍ ചര്‍ച്ചള്‍ക്ക് നേതൃത്വം നല്‍കി.

ഈ വിഷയങ്ങളും മറ്റ് ഇല്ലിനോയിസിലുള്ള ജനങ്ങള്‍ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഒരു പാനല്‍ ചര്‍ച്ച സെപ്റ്റംബര്‍ 17-ന് ഓക്ക് ബ്രൂക്ക് മാരിയറ്റില്‍ വച്ചു നടക്കുന്ന അസോസിയേഷന്റെ യു.എസ് -ഇന്ത്യ ഗ്ലോബല്‍ സമ്മിറ്റില്‍ വച്ചു നടത്തുന്നതാണ്.

ഇല്ലിനോയിസ് സെനറ്റ് പ്രസിഡന്റ് സെനറ്റര്‍ ഡോണ്‍ ഹാര്‍മനും, സെനറ്റ് ഡപ്യൂട്ടി മജോറിറ്റി ലീഡര്‍ സെനറ്റര്‍ ലോറ മര്‍ഫിയും ഇതിനു നേതൃത്വം നല്‍കും. മറ്റു ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത് ഇന്ത്യന്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് ഇല്ലിനോയിസിലുള്ള പങ്കാളിത്തം, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഇന്റേണ്‍ഷിപ്പും, സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍, എങ്ങനെ കൂടുതല്‍ ഇന്ത്യന്‍ ഉടമസ്ഥതിയിലുള്ള കമ്പനികളെ ഇല്ലിനോയിസിലേക്ക് ആകര്‍ഷിക്കാം, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് കൂടുതല്‍ നികുതി ആനുകൂല്യങ്ങള്‍ എന്നിവയാണ്. ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ സ്പ്രിംഗ് ഫീല്‍ഡില്‍ വച്ച് ഗവര്‍ണറും, മറ്റു സെനറ്റര്‍മാരുമായി നടത്തപ്പെടുന്നതാണ്.

കുക്ക് കൗണ്ടിയും, എന്‍ജിനീയേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് ജോബ് ഫെയര്‍ ഡിസംബര്‍ മാസത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നതായി കമ്മീഷണര്‍ കെവിന്‍ മോറിസണും, അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസും അറിയിച്ചു. സെപ്റ്റംബര്‍ 17-ന് നടക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ ഇന്ത്യക്കാരേയും ക്ഷണിക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.