ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ഭാ​രോ​ദ്വേ​ഹ​ന മ​ത്സ​ര​ത്തി​ലെ 55 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ​ങ്കേ​ത് മഹാദേവ് സ​ർ​ഗാ​ർ വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. 2022 ​ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ലാ​ണി​ത്.

248 കി​ലോ​ഗ്രാം ഭാ​രം ഉ​യ​ർ​ത്തി​യാ​ണ് മ​ഹാ​രാ​ഷ്ട്ര താ​രം മെ​ഡ​ൽ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. “സ്നാച്ച്’ അ​വ​സ​ര​ത്തി​ൽ 113 കി​ലോ​യും ” ക്ലീൻ ആൻഡ് ജെ​ർ​ക്ക്’ അ​വ​സ​ര​ത്തി​ൽ 135 കി​ലോ​യും താ​രം ഉ​യ​ർ​ത്തി.

മ​ലേ​ഷ്യ​ൻ താ​ര​മാ​യ ബിബ് അ​നി​ക് ഗെ​യിം​സ് റെ​ക്കോ​ർ​ഡാ​യ 249 കി​ലോ ഉ​യ​ർ​ത്തി സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ ശ്രീ​ല​ങ്ക​യു​ടെ ദി​ലാ​ന യോ​ദാ​ഗെ 225 കി​ലോ ഉ​യ​ർ​ത്തി വെ​ങ്ക​ലം നേ​ടി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ​തി​നാ​ലാ​ണ് ഇ​ന്ത്യ​ൻ താ​ര​ത്തി​ന് വെ​ള്ളി മെ​ഡ​ലി​ൽ തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്ന​ത്.