തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എഴുപത്തിയഞ്ചുകാരന് 21 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ.  വേലൂർ സ്വദേശി ഗംഗാധരനെയാണ് തൃശ്ശൂർ ഫാസ്ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്.

2016ലാണ് സംഭവം. വടക്കാഞ്ചേരിയിലെ മകളുടെ വീട്ടിൽ വച്ച് പേരക്കുട്ടിയോടൊപ്പം കളിക്കാൻ വന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.