ഇംഗ്ലണ്ടിനെതിരായ നിർണ്ണായകമായ മൂന്നാം ഏകദിന മത്സരത്തിൽ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര നേടി (2-1). ഇംഗ്ലണ്ട് ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
സ്കോർ:
ഇംഗ്ലണ്ട്: 45.5 ഓവറിൽ‍ 259 ഇന്ത്യ : 42.1 ഓവറിൽ 5 വിക്കറ്റിന് 261.

ടെസ്റ്റ് പരമ്പരയിലെ അവശേഷിച്ച ഒരേയൊരു മത്സരത്തിനു ശേഷം നടന്ന ട്വന്റി 20 പരമ്പരയും ഇന്ത്യ (2-1) നേരത്തെ സ്വന്തമാക്കിയിരുന്നു.

7 ഓവറിൽ 24 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തുകയും 55 പന്തിൽ 71 റൺസടിക്കുകയും ചെയ്ത ഹാർദിക് പാണ്ഡ്യ, ഏകദിനത്തിലെ ആദ്യ സെഞ്ച്വറി നേടിയ ഋഷഭ് പന്ത് (113 പന്തിൽ 125 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയുടെ വിജയശിൽപികൾ.