ചിക്കാഗോ: ചങ്ങനാശേരി കുറമ്പനാടം സ്വദേശി ചാക്കോ തൈപ്പറമ്പില്‍ (80) ചിക്കാഗോയില്‍ അന്തരിച്ചു. ന്യൂയോര്‍ക്കിലെ ക്യൂന്‍സ് വില്ലേജിലെ താമസക്കാരനായിരുന്നു. ന്യൂയോര്‍ക്ക് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റായി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. സീറോ മലബാര്‍ ചര്‍ച്ച് ബെത്ത്‌പേജ്, ഇന്ത്യാ കാത്തലിക് അസോസിയേഷന്‍, ലേഡ് ലൂര്‍ദ് ചര്‍ച്ച് ക്യൂന്‍സ് വില്ലേജ് എന്നിവയുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്.

ന്യൂയോര്‍ക്ക് സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ച ചാക്കോ തൈപ്പറമ്പില്‍ അമേരിക്കയിലേക്ക്  നിരവധി പേരെ എത്തിക്കുന്നതിന് മുന്‍കൈ എടുത്തിരുന്നു.

ചിന്നമ്മയാണ് ഭാര്യ. മകള്‍: ഡോ. പ്രീതി. മരുമകന്‍: അജിത്ത് ആന്റണി. കൊച്ചുമക്കള്‍: ജേക്കബ് ആന്റണി, മായാ ആന്‍, നീന ഗ്രേയ്‌സ് എലഞ്ഞിക്കല്‍.

വെയ്ക്കും സംസ്‌കാര ശുശ്രൂഷകളും മെയ് 16-ന് തിങ്കളാഴ്ച രാവിലെ 10 ന് സീറോ മലബാര്‍ കത്തീഡ്രലില്‍ (Syro malabar cathedral 5000 st Charles rd Bellwood, Illinois) നടക്കും.