അമേരിക്കയില്‍ കഴിഞ്ഞ ദിവസം ആകാശത്തു കണ്ട വിചിത്രപ്രതിഭാസം ആളുകളില്‍ ഭീതി പരത്തി.

ജോര്‍ജിയ സംസ്ഥാനത്താണു ദൃശ്യം കണ്ടത്. തിളക്കമുള്ള ഒരു ദുരൂഹ വസ്തു ആകാശത്തുകൂടി അതീവ വേഗത്തില്‍ പാഞ്ഞുപോകുകയായിരുന്നു. ഇതിനെപ്പൊതിഞ്ഞ് ശക്തമായ പ്രകാശവലയവുമുണ്ടായിരുന്നു. ഒരു വമ്ബന്‍ ജെല്ലിഫിഷ് ആകാശത്തുകൂടി പോകുന്ന പ്രതീതിയാണ്.
ആളുകള്‍ ഭയവിഹ്വലരാകുകയും പലരും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഇതെന്തെന്ന് കണ്ടെത്താനുള്ള ശ്രമമുണ്ടായത്. സ്വാഭാവികമായും, അന്യഗ്രഹജീവികളുടെ വാഹനമാണ് ഇതെന്തെന്ന് കണ്ടെത്താനുള്ള ശ്രമമുണ്ടായത്. സ്വാഭാവികമായും, അന്യഗ്രഹജീവികളുടെ വാഹനമാണ് ഇതെന്ന മട്ടിലുള്ള സിദ്ധാന്തങ്ങളൊക്കെ ഇതിനിടെ പ്രചരിച്ചിരുന്നു. എന്നാ‍ല്‍ ഒടുവില്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് ഇതൊരു സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ആണെന്നാണ്.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നടന്ന വിക്ഷേപണത്തില്‍ ആകാശത്തില്‍ ഉയര്‍ന്ന റോക്കറ്റിനെ കണ്ടാണ് ആളുകള്‍ പേടിച്ചതത്രേ.കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഓരോ വര്‍ഷവും ഒട്ടേറെ റോക്കറ്റ് വിക്ഷേപണങ്ങള്‍ നടക്കാറുണ്ട്. അന്നൊന്നുമുണ്ടാകാഞ്ഞ കാരണം റോക്കറ്റ് വിക്ഷേപണവുമായി ഉണ്ടായ ചില സാങ്കേതിക കാരണങ്ങളാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ടെക്സസിസിലെ പ്രഫസറായ ക്രിസ് കോംബ്സ് പറയുന്നു.