കെജിഎഫ 2 ബോക്സോഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി തിയേറ്ററുകൾ കളിക്കുന്ന ചിത്രം ഇപ്പോഴും ശക്തമായി മുന്നേറുകയാണ്. കന്നഡ നടൻ യഷ് റോക്കി എന്ന അധോലോക നായകന്റെ വേഷത്തിലെത്തിയ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ചിത്രം ഏപ്രിൽ 14ന് റിലീസ് ചെയ്തു. സിനിമയുടെ ഹിന്ദി പതിപ്പ് 400 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്.

റൺവേ 34, ബീസ്റ്റ്, ഹീറോപന്തി 2 എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളുടെ മത്സരത്തെ അഭിമുഖീകരിച്ചാണ് കെജിഎഫ് മുൻനിരയിൽ തുടരുന്നത്. പ്രദർശനത്തിന്റെ 23ാം ദിവസമാണ് 400 കോടി കളക്ഷൻ നേടിയത്. ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നതനുസരിച്ച്, സിനിമ 400 കോടിയുടെ മാനദണ്ഡം മറികടന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വെള്ളിയാഴ്ച 3.85 കോടി രൂപയുടെ കളക്ഷൻ നേടി മൊത്തം 401.8 കോടി രൂപയിലെത്തി. എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷൻ എന്ന ചിത്രത്തിന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി ഇത മാറിയിരിക്കുന്നു.

 

പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ പറയുന്നതനുസരിച്ച്, ചിത്രം വെള്ളിയാഴ്ച തമിഴ്നാട്ടിൽ നിന്ന് 0.96 കോടി രൂപ നേടി. 115.78 കോടി രൂപയാണ് ഇപ്പോൾ ചിത്രത്തിന്റെ തമിഴ്നാട്ടിൽ നിന്നുള്ള കളക്ഷൻ.

 

കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റർ 2. ഹോംബാലെ ഫിലിംസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. യഷിനെ കൂടാതെ, സഞ്ജയ് ദത്ത് അധീര എന്ന കഥാപാത്രത്തെയും, രവീണ ടണ്ടൻ രാഷ്‌ട്രീയക്കാരിയായ രമിക സെന്നിനെയും അവതരിപ്പിക്കുന്നു. ശ്രീനിധി ഷെട്ടിയാണ് നായിക. നിരവധി മാറ്റിവയ്‌ക്കലുകൾക്ക് ശേഷം, പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചലച്ചിത്രം ഏപ്രിൽ 14ന് ആണ് തീയേറ്ററുകളിൽ എത്തിയത്. ഇതിന് ഒരു ദിവസം മുമ്പ് റിലീസ് ചെയ്ത വിജയ് നായകനായ ബീസ്റ്റ് ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞു.