ഇനിയും എടുത്തുപറയാന്‍ കഴിയുന്ന ഒരു വിജയം യുക്രെയിന്‍ യുദ്ധത്തില്‍ നേടാന്‍ കഴിയാത്ത പുടിന്‍ ആണവായുധ പ്രയോഗത്തിന് ഉത്തരവിടുമെന്ന് പാശ്ചാത്യ ശക്തികള്‍ ഭയപ്പെടുന്നു.

എന്നാല്‍, അത്തരത്തിലുള്ള ഒരു ഉത്തരവുണ്ടായാലും സൈന്യം അത് അനുസരിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു. കടുത്ത രോഗം ബാധിച്ച്‌ പുടിന്‍ മരണസാന്നനായിരിക്കുന്നു എന്നാണ് ഒട്ടുമിക്ക സൈനിക ഉദ്യോഗസ്ഥരും ഒളിഗാര്‍ക്ക്മാരും വിശ്വസിക്കുന്നതെന്നുംറഷ്യന്‍ കാര്യങ്ങളില്‍ വിദഗ്ദനായ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ക്രിസ്റ്റോ ഗ്രൊസേവ് പറയുന്നു.

പുടിന്‍ മരണാസന്നനാണെന്ന് അറിയാവുന്ന സൈനിക ഉദ്യോഗസ്ഥര്‍, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാസി നേതാക്കള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന ന്യുറംബര്‍ഗ് വിചാരണപോലൊന്ന് നേരിടാന്‍ ആഗ്രഹിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. യുദ്ധം ആരംഭിച്ച ഉടനെ തന്നെ മോസ്‌ക്വോയിലെ ആണവായുധങ്ങള്‍ പുടിന്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നത്രെ. യുക്രെയിന് ലഭിക്കുന്ന വര്‍ദ്ധിച്ച പിന്തുണ പുടിനെ അതില്‍നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. അതേസമയം, ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന ഭീഷണി ഇപ്പോഴും റഷ്യ മുഴക്കിക്കൊണ്ടിരിക്കുകയുമാണ്.