തെലുങ്ക് സിനിമകളിലെ നായകനാണ്. മലയാളിയല്ല. പക്ഷേ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച സ്റ്റൈലിഷ് സ്റ്റാറാണ് അല്ലു അര്‍ജുന്‍.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മലയാളികള്‍ ദത്തെടുത്ത സ്റ്റൈലിഷ് സ്റ്റാര്‍ എന്നും പറയാം. കാരണം മലയാളം മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരിച്ചുകുറിച്ച സിനിമകളായിരുന്നു അല്ലു അര്‍ജുന്‍റെ ഹാപ്പിയും ഹീറോയും ബണ്ണിയുമൊക്കെ. അല്ലു അര്‍ജുനും ജയറാമും ഒന്നിച്ച അല വൈകുണ്ഠപുരംലോ എന്ന തെലുങ്ക് ചിത്രവും അങ്ങ് വൈകുണ്ഠപുരത്ത് എന്ന പേരില്‍ മൊഴിമാറ്റിയെത്തി മലയാളത്തില്‍ വലിയ വിജയം നേടിയിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ സിനിമ പുഷ്പയും വലിയ വിജയമാണ് കേരളത്തില്‍ ഇപ്പോള്‍.

1983 ഏപ്രില്‍ 8ന് ചെന്നൈയിലായിരുന്നു അല്ലുവിന്‍റെ ജനനം. തെലുങ്ക് നിര്‍മ്മാതാവായ അല്ലു അരവിന്ദിന്റേയും ഗീതയുടെയും മകനാണ് താരം. മുത്തച്ഛന്‍ അല്ലു രാമലിംഗയ്യ തെലുങ്കില്‍ ഏറെ ജനപ്രിയനായ ഹാസ്യതാരമായിരുന്നു. അമ്മാവന്മാരായ ചിരഞ്ജീവിയും പവന്‍ കല്യാണും തെലുങ്കിലെ സൂപ്പര്‍സ്റ്റാറുകളും. അങ്ങനെ അല്ലു അര്‍ജുനും സിനിമയിലേക്കെത്തി. അല്ലു അര്‍ജുന്‍ നായകനായ ആദ്യ ചലച്ചിത്രം 2003ല്‍ കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഗംഗോത്രിയായിരുന്നു. ചിത്രം ശരാശരി വിജയം നേടി. അല്ലുവിന്‍റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത് 2004ല്‍ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രമായിരുന്നു. ആര്യ എന്ന ചിത്രം മൊഴിമാറ്റി കേരളത്തിലുമെത്തി. മലയാളത്തില്‍ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഈ ചിത്രം കേരളത്തില്‍ അദ്ദേഹത്തിന് നിരവധി ആരാധകരെ ഉണ്ടാക്കുകയുണ്ടായി.

പുഷ്പയില്‍ അഭിനയിച്ചപ്പോഴും ഫഹദ് പതിവ് തെറ്റിച്ചില്ല. മനസില്‍ തട്ടുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫഹദിന്റെ അഭിനയ ജീവിതത്തില്‍ ഭന്‍വര്‍‌ സിങ് ഷെഖാവത്ത് ഓര്‍ത്തിരിക്കുന്ന കഥാപാത്രമായി മാറും എന്നുറപ്പാണ്. വ്യത്യസ്തമായ ചില കാര്യങ്ങള്‍ ഭന്‍വര്‍ സിങിന് വേണ്ടി ഫഹദ് ചെയ്തിട്ടുണ്ട്. അത്രയും ഗംഭീരം. ലൈറ്റ് ബോയ് മുതല്‍ താരങ്ങള്‍ വരെ ഈ സിനിമയ്ക്കുവേണ്ടി അവരുടെ കരിയര്‍ ബെസ്റ്റ് ആണ് ചെയ്തിരിക്കുന്നത്. അത് സിനിമയില്‍ ഉറപ്പായും കാണാം. സിനിമയിറങ്ങും മുമ്ബ് തന്നെ ശ്രീവല്ലി പോലുള്ള പാട്ടുകള്‍ ഹിറ്റായിക്കഴിഞ്ഞു. ആരാധകര്‍ക്ക് ഞാന്‍ എന്നും അല്ലു തന്നെയാണ്. അവരുടെ സ്നേഹമാണ് ഓരോ സിനിമയും ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്റെ ഏറ്റവും വലിയ മോട്ടിവേഷന്‍ അവരാണ്. ചിലര്‍ എന്റെ പേര് ടാറ്റൂ കുത്തിയിട്ടുപോലുമുണ്ട്. കേരളത്തിലും നിരവധി ഫാന്‍സ് ഉണ്ട്.’

‘ഞാനൊരു മലയാള നടനല്ല. എന്നിട്ടും വര്‍ഷങ്ങളായി തുടരുന്ന ഈ സ്നേഹം എനിക്ക് കിട്ടുന്ന വലിയ അംഗീകാരം തന്നെയാണ്. ആര്‍മി എന്നാണ് അവരെ ഞാന്‍ വിളിക്കുന്നത്. ഹൃദയമിടിപ്പുപോലെ എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍. ആര്‍മിയാണെന്ന് പറയുന്നത് വെറുെതയല്ല. ഒരുപാട് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്യാറുണ്ട്. ഈ കോവിഡ് കാലത്ത് ആഹാരവും വീട്ടുസാധനങ്ങളും അര്‍ഹരായവരെ കണ്ടെത്തി വിതരണം നടത്തിയിരുന്നു. ഇത്രയും ദൂരെയുള്ള എന്റെ പേരില്‍ ഇങ്ങനെ സേവനം ചെയ്യുന്നവരെ അല്ലു ആര്‍മി എന്നു തന്നെയല്ലേ വിളിക്കേണ്ടത്. പലരും ചോദിക്കും സിനിമയില്‍ ഇത്ര റൊമാന്റിക് ആയ ആള്‍ വീട്ടില്‍ എങ്ങനെയാണെന്ന്. ജീവിതത്തിലും ഞാന്‍ റൊമാന്റിക് ആണ്. അതിന്റെ എല്ലാ ക്രെഡിറ്റും സ്നേഹയ്ക്കാണ്. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. ഒരുപാര്‍ട്ടിക്കിടയില്‍ കണ്ട പരിചയം പിന്നെ പ്രണയമായി. ആ കാലമൊക്കെ ആലോചിക്കുമ്ബോള്‍ രസമുണ്ട്. വീട്ടില്‍ എന്റെ ഏറ്റവും വലിയ ക്രിട്ടിക് സ്നേഹയാണ്. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സത്യസന്ധമായിരിക്കും. നന്നായി വിമര്‍ശിക്കും. വിമര്‍ശനം എനിക്ക് വേദനിക്കാതെ എങ്ങനെ പറയണമെന്ന് സ്നേഹയ്ക്കറിയാം’ അല്ലു അര്‍ജുന്‍ പറയുന്നു.