ഓരോ മൂന്ന് സെക്കന്‍ഡിലും ലോകത്ത് മൂന്ന് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ലോകാരോഗ്യ സംഘടന. കോവിഡ് മഹാമാരി മൂലം ലോകത്ത് ഇതുവരെ മരണമടഞ്ഞത് 5,623,458 പേരാണ്.

കഴിഞ്ഞ ഒരാഴ്ചയിലെ കണക്കാണിത്. അതുകൊണ്ടു തന്നെ, മഹാമാരി അതിന്റെ അവസാനഘട്ടത്തിലെത്തിയെന്ന് ആരും ചിന്തിക്കരുതെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു. എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ നൂറ്റി അമ്ബതാം യോഗത്തില്‍ പ്രസംഗിക്കവേ, സംഘടനാ മേധാവിയായ ടെഡ്രോസ്, ജനങ്ങളോട് ജാഗ്രത കൈവെടിയരുത് എന്നഭ്യര്‍ത്ഥിച്ചു.

കോവിഡ് മഹാമാരി എങ്ങനെയൊക്കെ മാറിമറിയും എന്നും, അതിന്റെ നല്ല രീതിയിലുള്ള പരിണാമഘട്ടങ്ങള്‍ വരുത്തുന്ന നാശനഷ്ടങ്ങളും ലോകത്തിനു മുന്നില്‍ ഇപ്പോള്‍ നിരവധി ഉദാഹരണങ്ങളായുണ്ട്. അവസാനത്തെ വകഭേദമാണ് ഒമിക്രോണ്‍ എന്നു കരുതാനും ഇതുവരെയുള്ള അനുഭവം വച്ച്‌ സാധിക്കില്ലെന്നും ടെഡ്രോസ് വ്യക്തമാക്കി.