നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നിനിടെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ചു.

ദിലീലിന്റെയും സംഘത്തിന്റെയും ചോദ്യം ചെയ്യലിന് ശേഷം ഹാജറാവാനാണ് നിര്‍ദേശം. ഇതനുസരിച്ച ബുധനാഴ്ചയായിരിക്കും ബാല ചന്ദ്രകുമാറില്‍ നിന്നും മൊഴിയെടുക്കുക.

ഗൂഢാലോചന കേസില്‍ ചൊവ്വാഴ്ച വരെയാണ് ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം ബാലചന്ദ്രകുമാറിന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. എന്നാല്‍, കൊച്ചിയിലേത്ത് തിരിക്കാന്‍ തയ്യാറായിരിക്കാനാണ് പൊലീസ് ഇന്നലെ വൈകീട്ട് നല്‍കിയ നിര്‍ദേശം എന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ഇന്ന് രാവിലെ രാവിലെ 9 മണിക്ക് തന്നെ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിയിരുന്നു. പിന്നാലെ തന്നെ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നു. കേസിലെ മറ്റ് അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ഹാജറായിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദര ഭര്‍ത്താവ് സുരാജ്, സുഹൃത്ത് അപ്പു, ബൈജു എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

അതിനിടെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതി അപേക്ഷയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തി. വിചാരണ നീട്ടി വെക്കണമെന്ന് അപേക്ഷയോടൊപ്പം ആണ് മൂന്നു പുതിയ രേഖകള്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പുതിയ അപേക്ഷ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി തേടി. വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷ നാളെയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതിനൊപ്പമാണ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാര്‍ മൊഴിയും ഡിജിറ്റല്‍ തെളിവുകളു കോടതിയില്‍ സമര്‍പ്പിച്ചത്