തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ് വിദ​ഗ്ധ പരിചരണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൊതുപരിപാ‌ടികള്‍ ഒഴിവാക്കിയും സന്ദര്‍ശകരെ അനുവദിക്കാതേയും കഴിയുകയായ‌ിരുന്നു വി എസ്. എന്നാല്‍ വി എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്