കോവിഡ് മഹാമാരി ഉടന്‍ തന്നെ അവസാനിക്കുമെന്ന് അമേരിക്കന്‍ വിദഗ്ധന്‍. മഹാമാരിക്ക് ഒരുപാട് കാലം തുടരാന്‍ സാധിക്കില്ല. സമീപഭാവിയില്‍ തന്നെ മഹാമാരി അവസാനിക്കുമെന്ന് അമേരിക്കന്‍ വൈറോളജിസ്റ്റ് ഡോ കുതുബ് മഹ്മുദ് പറഞ്ഞു.

കോവിഡിനെതിരെ വാക്‌സിനേഷന്‍ ലോകമൊട്ടാകെ നടന്നു വരികയാണ്. വാക്‌സിനേഷന്റെ ഗുണം ലഭിക്കും. മഹാമാരിക്ക് ഒരുപാട് കാലം തുടരാന്‍ സാധിക്കില്ല. സമീപഭാവിയില്‍ തന്നെ അവസാനിക്കും. ജനങ്ങളില്‍ നിന്ന് ഒളിക്കാനാണ് ഭാവിയില്‍ വൈറസ് ശ്രമിക്കുക. ആത്യന്തികമായി ജനങ്ങള്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനിതക മാറ്റത്തിന് വൈറസിന്മേല്‍ സമ്മര്‍ദ്ദം നിലനില്‍ക്കുകയാണ്. മനുഷ്യരുടെ രോഗപ്രതിരോധശേഷിയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന മാറ്റങ്ങളെ പ്രതിരോധിക്കാന്‍ ജനിതകമാറ്റത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് വൈറസ്. ആത്യന്തികമായി വൈറസ് മനുഷ്യനില്‍ നിന്ന് ഓടിയൊളിക്കുന്ന സാഹചര്യമാണ് ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയ്ക്ക് പുറമേ വാക്‌സിനുകളും ആന്റിവൈറല്‍ മെസിഡിനുകളും ആന്റിബോഡികളും ഉപയോഗിക്കുന്നുണ്ട്. ഈ മുന്നേറ്റങ്ങള്‍ ആത്യന്തികമായി വിജയിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ 60 ശതമാനം കൈവരിച്ചതിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു.