ദു​ബാ​യ്: യു​എ​ഇ​യു​ടെ അ​ന്‍​പ​താം ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 672 ത​ട​വു​കാ​ര്‍​ക്ക് മോ​ച​നം. ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മോ​ചി​ത​രാ​ക്ക​പ്പെ​ടു​ന്ന ത​ട​വു​കാ​ര്‍​ക്ക് സ​മൂ​ഹ​വു​മാ​യി ഇ​ഴു​കി​ച്ചേ​രാ​ന്‍ ഇ​ത് അ​വ​സ​ര​മൊ​രു​ക്കും. മാ​പ്പ് ന​ല്‍​ക​പ്പെ​ട്ട ത​ട​വു​കാ​രു​ടെ മോ​ച​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ദു​ബാ​യ് പോ​ലീ​സു​മാ​യി ചേ​ര്‍​ന്ന് ദു​ബാ​യ് പ്രോ​സി​ക്യൂ​ഷ​നും ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​താ​യും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ ഇ​സ്സാം ഇ​സ്സ അ​ല്‍ ഹു​മൈ​ദാ​ന്‍ അ​റി​യി​ച്ചു.

വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന 870 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ന്‍ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 43 ത​ട​വു​കാ​ര്‍​ക്ക് ജ​യി​ല്‍ മോ​ച​നം ന​ല്‍​കാ​ന്‍ യു​എ​ഇ സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ നു​ഐ​മി​യും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.