ഇന്ത്യന്‍ ഓഹരി വിപണിയിലെ അവസരങ്ങള്‍ കണ്ടെത്താന്‍ മാവെറിക്‌സ് പ്രോ (maverixpro) നടത്തിയ tera 2021 നാഷണല്‍ ലെവല്‍ സ്റ്റോക്ക് ട്രേഡിങ്ങ് കോംപെറ്റീഷന്റെ ഗ്രാന്‍ഡ് ഫിനാലെ നാളെ (29-11-21) കൊച്ചി മാരിയറ്റില്‍ നടക്കും. ഫൈനല്‍ റൗണ്ടിലെ ആദ്യ മൂന്ന് വിജയികള്‍ക്ക് ഒരു ലക്ഷം, 75,000, 50,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് സമ്മാനമായി ലഭിക്കും.

സാമ്പത്തിക സാക്ഷരതയുടെ ഉയര്‍ന്നു വരുന്ന പ്രാധാന്യവും ഇന്ത്യന്‍ ഓഹരി വിപണിയിലെ അവസരങ്ങളെ കണ്ടെത്താനുമാണ് meverixpro, tera 2021 സംഘടിപ്പിക്കുന്നത്. ഇത് ഇന്ത്യയിലുടനീളമായി നടത്തുന്ന ട്രേഡിങ് കോംപറ്റീഷനാണ്.

ട്രേഡിങ് എങ്ങനെ?
സ്റ്റോക്ക്‌ഗ്രോ എന്ന വിര്‍ച്വല്‍ ട്രേഡിങ് പ്ലാറ്‌ഫോം ആണ് ഇവിടെ ട്രേഡിങ്ങ് ഇവന്റിനായി ഉപയോഗിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ശേഷം നിങ്ങളുടെ സ്റ്റോക്ക്‌ഗ്രോ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപയുടെ വിര്‍ച്വല്‍ ക്യാഷ് എത്തുന്നു. ഈ ക്യാഷ് ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഓഹരികള്‍ ലൈവ് മാര്‍ക്കറ്റ് അനുസരിച്ച് വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. അതിലൂടെ ഏറ്റവും മികച്ച ട്രേഡുകള്‍ നടത്തുന്ന 250 ആളുകളെയാണ് നാളെ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.

അതേസമയം tera ഇവന്റ് ലോഞ്ച് ചെയ്യുന്ന ദിവസം തന്നെയാണ് tinc എന്ന അപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യുന്നതും. നന്നായി ട്രേഡ് ചെയ്യണമെങ്കില്‍ ശരിയായ രീതിയില്‍ ട്രേഡിങ് പഠിക്കേണ്ടത് അനിവാര്യമാണെന്ന ലക്ഷ്യത്തോടെയാണ് tinc നിങ്ങളിലേക്ക് എത്തുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് കൂടുതല്‍ പഠിക്കാനും അതിലൂടെ നിക്ഷേപ അവസരങ്ങളെ കണ്ടെത്താനുള്ള കോഴ്‌സുകളും tinc ല്‍ ലഭ്യമാണ്.