അനിൽ കുംബ്ലെയ്ക്ക് പകരം ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി സൗരവ് ഗാംഗുലിയെ നിയമിച്ചു. ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമാണ് സൗരവ് ഗാംഗുലി. 2015-നും 2019-നും ഇടയിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന ഗാംഗുലി 2019 ഒക്ടോബറിലാണ് ബിസിസിഐയുടെ തലപ്പത്തെത്തുന്നത്.

‘മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയ്ക്ക് പകരമാണ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഗാംഗുലിയെ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചതെന്ന്’ ഐസിസി പ്രസ്താവനയിൽ പറഞ്ഞു. ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി മൂന്ന് വർഷ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് കുംബ്ലെ സ്ഥാനമൊഴിഞ്ഞത്.