സ്‌കൂളിൽ നിന്ന് ബോംബുകൾ കണ്ടെത്തി. കണ്ണൂർ ആറളം ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. രണ്ട് നാടൻ ബോംബുകളാണ് ശൗചാലയത്തിൽ നിന്നും കണ്ടെത്തിയത്.

സ്‌കൂൾ ശുചീകരണത്തിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി. സംഭവത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.