ഡാലസ് ∙ കേരളപ്പിറവിയോടനുബന്ധിച്ചു ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 9.30 (സിഎസ്ടി)ന് കേരളാ ലിറ്റററി സൊസൈറ്റി സംഘടിപ്പിക്കുന്ന അക്ഷരശ്ലോകസദസ്സിൽ അമേരിക്കയിലും നാട്ടിലും നിന്നുള്ള അക്ഷരശ്ലോകപ്രവീണർ പങ്കെടുക്കുന്നു. സദസ്സിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിലാണു അക്ഷരശ്ലോകസദസ്സ്‌ ക്രമീകരിച്ചിരിയ്ക്കുന്നത്‌.

അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചുതന്നെ നടത്തുന്ന ഈ പരിപാടിയിൽ പ്രശസ്ത അക്ഷരശ്ലോക വിദഗ്ധനായ ഉമേഷ്‌ നരേന്ദ്രൻ (യുഎസ്‌) അവതാരകനായി പങ്കെടുക്കും. ഒപ്പം അമേരിക്കയിൽ നിന്നു തന്നെയുള്ള അക്ഷരശ്ലോകവിശാരദനായ ഹരിദാസ് മംഗലപ്പിള്ളിയും പങ്കുചേരും.

അനുപമ. എം (വാണിയംകുളം പാലക്കാട്), നിരുപമ. പി. ജെ ( എടരിക്കോട് മലപ്പുറം), പവിത്ര. സി. വി (വെള്ളൂർ), സ്മൃതി. പി. കെ (ഇരുമ്പനം, തൃപ്പൂണിത്തുറ), ശ്രീദേവി. പി, (കാഞ്ഞിരമറ്റം, എറണാകുളം), ശ്രീലക്ഷ്മി. പി (കാഞ്ഞിരമറ്റം, എറണാകുളം) എന്നിവരാണു തങ്ങളുടെ അക്ഷരശ്ലോകവൈദഗ്ദ്ധ്യം അമേരിക്കയിലെ ആസ്വാദകസമക്ഷം അവതരിപ്പിക്കാനെത്തുന്ന വിദ്യാർഥിനികൾ.

ഇവരെല്ലാം ജില്ല-സംസ്ഥാനകലോൽസവങ്ങളിൽ പങ്കെടുത്തു കഴിവു തെളിയിച്ചവരാണ്‌. അക്ഷരശ്ലോക കലാപരിശീലകനായ എ.യു.സുധീര്‍കുമാറിനൊപ്പം (എറണാകുളം) ശ്രീ കെ.വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) പരിപാടിയിൽ പങ്കെടുക്കും.

വിദ്യാരംഭകാലവും കേരളപ്പിറവിയും ചേർന്ന ഒക്ടോബറിൽ മലയാളത്തനിമയോടെയെത്തുന്ന ഈ സൂം സാഹിത്യപരിപാടിയിൽ പങ്കുചേരാൻ എല്ലാവരെയും കേരളാ ലിറ്റററി സൊസൈറ്റി ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ്‌, സിജു വി ജോർജ്ജ്‌ എല്ലാവരേയും ഈ സൂം അക്ഷരശ്ലോകവിരുന്നിലേക്ക്‌ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

സൂം ഐ ഡി: 828 1059 1798

പാസ്കോഡ്‌: 868273

സമയം: ഒക്റ്റോബർ 30 ശനിയാഴ്ച രാവിലെ 9.30 സിഎസ്ടി (ഇന്ത്യൻ സമയം വൈകിട്ട്‌ 8).