കെ-റെയിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതി നടപ്പാക്കിയാൽ പതിനായിരക്കണക്കിന് ആളുകൾ വഴിയാധാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് കെ റെയിൽ പദ്ധതിയിൽ നിക്ഷിപ്ത താത്‌പര്യമാണ്. പദ്ധതിക്ക് പിന്നിൽ സാമ്പത്തിക താത്പര്യമാണെന്ന് പറഞ്ഞ അദ്ദേഹം ക്വാറി മാഫിയകളെ സർക്കാർ സഹായിക്കുകയാണെന്നും ആരോപിച്ചു.

അതേസമയം കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ വിശദീകരണവുമായി ശിശുക്ഷേമ സമിതി. ഒക്ടോബർ 22,23 തീയതികളിൽ രണ്ട് ആൺകുഞ്ഞുങ്ങളെ ലഭിച്ചിരുന്നതായി ശിശുക്ഷേമ സമിതി വ്യക്തമാക്കി. എന്നാൽ ദത്ത് നൽകിയത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ശിശുക്ഷേമ സമിതി പറഞ്ഞു. പൊലീസിന് നൽകിയ മറുപടിയിലാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം