ദുബായ്: വ്യാഴാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് – പഞ്ചാബ് കിങ്‌സ് മത്സരത്തിനു ശേഷം സ്റ്റേഡിയം വേദിയായത് ഒരു പ്രണയ സാക്ഷാത്കാരത്തിനായിരുന്നു. സൂപ്പര്‍ കിങ്‌സ് താരം ദീപക് ചാഹറായിരുന്നു ഈ പ്രണയകഥയിലെ നായകന്‍. പഞ്ചാബിനെതിരായ മത്സരത്തിനുശേഷം ഗാലറിയിലെത്തിയ ദീപക് തന്റെ കൂട്ടുകാരിയോട് മുട്ടുകുത്തിയിരുന്ന് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തിന്റെ വീഡിയോ ദീപക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്. പഞ്ചാബിനെതിരായ മത്സരം ആറു വിക്കറ്റിന് തോറ്റ ശേഷമായിരുന്നു ദീപക് കൂട്ടുകാരിക്ക് മുന്നില്‍ പ്രണയത്തിനായി അപ്പീല്‍ ചെയ്തത്. ഒടുവില്‍ താരത്തിന്റെ അപ്പീല്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.