അബുദാബി: അബുദാബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ചു. എക്‌സ്‌പോ 2020 ദുബായ് സന്ദര്‍ശിക്കുന്നതിനായാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചത്. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ദിവസത്തെ ഈ പ്രത്യേക അവധി 2021 ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച്‌ 31 വരെയുള്ള എക്‌സ്‌പോ 2020 നടക്കുന്ന കാലയളവില്‍ ഉപയോഗിക്കാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളുമായി എക്‌സ്‌പോ 2020 വേദി സന്ദര്‍ശിക്കുന്നതിനും, നേരത്തെ ദുബായ് സര്‍ക്കാരും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ദിവസത്തെ അവധി അനുവദിച്ചിരുന്നു.

ലോക എക്‌സ്‌പോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആഗോള തലത്തിലുള്ള നൂതന സാങ്കേതികവിദ്യകളും, നവീന ആശയങ്ങളും അറിയുന്നതിനും ജീവനക്കാര്‍ക്ക് അവസരം നല്‍കുന്നതിനുമായാണ് ദുബായ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്‍കിയത്.