തന്റെ പുതിയ ചിത്രമായ ഓം റൗത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പ്രഭാസ് 150 കോടി രൂപ പ്രതിഫലം വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍.

ഒരേസമയം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രം എത്തുക. ഓം റൗത്ത് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ രാവണനായി എത്തുന്നത് സെയ്ഫ് അലിഖാനാണ്. അടുത്തവര്‍ഷം ഓഗസ്റ്റ് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ബാഹുബലി എന്ന് ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയാണ് പ്രഭാസ് കൂടുതല്‍ പ്രശസ്തിയിലേക്കെത്തിയത്. ബാഹുബലിക്ക് പിന്നാലെ പ്രഭാസ് നായകനായ സഹോ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. ആ ചിത്രത്തിനായി അന്ന് പ്രഭാസ് വാങ്ങിയത് 30 കോടി രൂപയായിരുന്നു.

അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരം പ്രഭാസ് റൊമാന്‍്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം പൊങ്കല്‍ ദിനമായ ജനുവരി 14 ന് പ്രദര്‍ശനത്തിനെത്തും.

നേരത്തെ ഈ വര്‍ഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്ഗെയാണ് നായിക.