ദോഹ: ഖത്തറില്‍ മെട്രോ, പൊതുഗതാഗത സേവനങ്ങള്‍ 75 ശതമാനം ശേഷിയില്‍ ആഴ്ച്ച മുഴുവന്‍ പ്രവര്‍ത്തിക്കുന്നത് തുടരും. യാത്രക്കാര്‍ക്ക് ട്രെയിനിലോ ബസ്സിലോ ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. സ്റ്റേഷനുകളിലെ പുകവലിക്കുന്ന സ്ഥലങ്ങള്‍ അടച്ചിടുന്നത് തുടരും.

ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഒരുമിച്ച്‌ ഒരു കാറില്‍ യാത്ര ചെയ്യാം. കുടുംബങ്ങള്‍ക്ക് ഇളവുണ്ട്. ബസ്സുകള്‍ക്കും വാനുകള്‍ക്കും അവരുടെ സീറ്റിംഗ് ശേഷിയുടെ 75 ശതമാനം വരെ യാത്രക്കാരെ കൊണ്ടുപോകാം.

അതേസമയം, ട്രയിനികളുടെ 75 ശതമാനം പേര്‍ പൂര്‍ണമായി വാക്സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. വാക്സിന്‍ എടുത്തിട്ടില്ലാ എങ്കില്‍ 75 ശതമാനം ശേഷിക്ക് മുകളില്‍ പ്രവര്‍ത്തിക്കരുത്. രണ്ടു ഡോസും വാക്സിന്‍ എടുക്കാത്ത ട്രെയിനികള്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം.