ന്യൂഡല്‍ഹി: ജീവനക്കാരന്‍ സേവനം ചെയ്യാത്ത ദിവസങ്ങളുടെ സീനിയോറിറ്റി അവകാശപ്പെടാനാകില്ലെന്ന്​ സുപ്രീംകോടതി. ജീവനക്കാര​െന്‍റ മുന്‍കാല പ്രാബല്യത്തോടെയുള്ള സീനിയോറിറ്റി അവകാശവാദം ചോദ്യം ചെയ്​ത്​ ബീഹാര്‍ സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ്​ പരമോന്നത കോടതിയുടെ പരാമര്‍ശം.

കോടതി നിര്‍ദ്ദേശിക്കുകയോ ബാധകമായ ചട്ടങ്ങള്‍ വ്യക്തമായി നല്‍കുകയോ ചെയ്തില്ലെങ്കില്‍ മുന്‍കാല സീനിയോറിറ്റി അനുവദിക്കരുതെന്നും, മുമ്ബ് സേവനത്തില്‍ പ്രവേശിച്ച മറ്റുള്ളവരെ ഇത് ബാധിക്കുമെന്നും ഓര്‍മ്മിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്​റ്റിസ്​ ആര്‍. സുഭാഷ്​ റെഡ്ഡി, ജസ്​റ്റിസ്​ ഋഷികേശ്​ റോയ്​ എന്നിവരടങ്ങിയ ബെഞ്ചി​േന്‍റതാണ്​ പരാമര്‍ശം. പിതാവ്​ മരിച്ചതിനെ തുടര്‍ന്ന്​ ആശ്രിത നിയമനം ലഭിച്ച വ്യക്​തിയുടെ കേസിലാണ്​ സംസ്​ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്​.