ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ മലയാളിയും. സൗത്ത് വെയില്‍സില്‍ നിന്നും മലയാളിയായ ജിനി ജോസഫ് താന്നിയില്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഏകദേശം അമ്ബതിനായിരത്തിലധികം അധികം ആളുകളാണ് മാരത്തോണില്‍ പങ്കെടുക്കുക. ഒക്ടോബര്‍ മൂന്നിനാണ് മാരത്തോണ്‍. ലണ്ടനിലെ ഗ്രീന്‍വിച്ചില്‍ നിന്നും ആരംഭിച്ച്‌, പ്രധാനനഗരങ്ങളിലൂടെ പിന്നിട്ട് ഏകദേശം 26.2 മൈലുകള്‍ (46.2 കിലോമീറ്ററുകള്‍) പിന്നിട്ട് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന്റെ മുന്‍പില്‍ ആണ് ലണ്ടന്‍ മാരത്തോണ്‍ അവസാനിക്കുന്നത്.

നാല്‍പത്തിയാറുകാരനായ ജോസഫ് താന്നിയില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ്. സുബി ജയിംസാണ് ജോസഫിന്റെ ഭാര്യ. നിയാ, ഹനാ, ഇഷ എന്നിവരാണ് അദ്ദേഹത്തിന്റെ മക്കള്‍. വെയില്‍സിലെ ടെസ്‌കോ ഡിസ്ട്രിബ്യൂഷനിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. കാര്‍ഡിഫ് ഹാഫ് മാരത്തോണിലും, ബ്രിസ്റ്റോള്‍ ഹാഫ് മാരത്തോണിലും, ലണ്ടന്‍ വൈറ്റാലിറ്റി ഹാഫ് മാരത്തോണിലും, ന്യൂപോര്‍ട്ട് വെര്‍ച്വല്‍ മാരത്തോണിലും, ഡേവേര്‍ണ്‍ ബ്രിഡ്ജ് ഹാഫ് മാരത്തോണില്‍ രണ്ട് തവണയും ജോസഫ് താന്നിയില്‍ പങ്കെടുത്തിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ മാരത്തോണിലും ജോസഫ് താന്നിയില്‍ പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ തന്നെയാണ് മാഞ്ചസ്റ്റര്‍ മാരത്തോണ്‍ നടക്കുക.