പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം ആരംഭിച്ചത് മുതല്‍ ഊഷ്മള സ്വീകരണമാണ് അമേരിക്കയില്‍ നിന്ന് ലഭിക്കുന്നത്. വിമാനത്താവളത്തിലടക്കം വന്‍ ജനാവലിയാണ് പ്രധാനമന്ത്രിയെ എതിരേറ്റത്. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രിക്ക് ഇന്ത്യയിലെ പുരാവസ്തുക്കള്‍ തിരിച്ചു നല്‍കിയിരിക്കുകയാണ് അമേരിക്ക.
157 ഓളം കരകൗശലവസ്തുക്കളും പുരാവസ്തുക്കളുമാണ് അമേരിക്ക പ്രധാനമന്ത്രിക്ക് തിരികെ നല്‍കിയത്. നൂറ്റാണ്ടുകളോളം പഴക്കം വരുന്ന വെങ്കലത്തില്‍ തീര്‍ത്ത നടരാജ വിഗ്രഹമടക്കമാണ് തിരികെ നല്‍കിയത്. നല്‍കിയവയില്‍ 45 ഓളം വസ്തുക്കള്‍ നൂറ്റാണ്ടുകളോളം പഴക്കം ചെന്നവയാണ്.

ഹിന്ദു, ബുദ്ധ,ജൈന മതങ്ങളില്‍ പെട്ട ആരാധനാ വിഗ്രഹങ്ങളും കൈമാറിയവയില്‍ ഉള്‍പ്പെടുന്നുണ്ട്.കളിമണ്ണ്,വെങ്കലം തുടങ്ങിവയില്‍ നിര്‍മ്മിച്ച ശിവന്റേയും വിഷ്ണുവിന്റേയും പാര്‍വ്വതിയുടേയുമെല്ലാം വിഗ്രഹങ്ങള്‍ ഈ കൂട്ടത്തില്‍ ഉള്‍പ്പടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയുടെ ഈ പ്രവൃത്തിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.പുരാവസ്തുക്കളുടെ മോഷണം,കടത്തല്‍,അനധികൃത വ്യാപാരം എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തിപെടുത്തുന്നതില്‍ ഇരുനേതാക്കളും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം വ്യക്തമാക്കി.