കർദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാക്കനാട് മൗണ്ട് സെൻറ് തോമസിൽ എത്തിയാണ് കർദിനാളിനെ കണ്ടത്. നാർകോട്ടിക് ജിഹാദ് വിവാദത്തിൽ അനുനയ ചർച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ച്ച. ഇന്നലെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും കർദിനാളിന്റെ സന്ദർശിച്ചിരുന്നു.

സി.പി.ഐ.എം നിലപാടില്ലാതെ പാർട്ടിയായി മാറിയെന്നും വിമർശനം. യു.ഡി.എഫിനെയും കോൺഗ്രസിനെയും എതിർക്കാൻ സി.പി.ഐ.എം ഏത് ചെകുത്താന്റെയും കൂട്ട് പിടിക്കുമെന്നും വി.ഡി. സതീശൻ ആരോപിച്ചു. സി.പി.ഐ.എമ്മിന്റെ വലത് ഭാഗത്ത് സംഘപരിവാറും ഇടത് ഭാഗത്ത് എസ്.ഡി.പി.ഐയുമാണെന്ന് വി.ഡി. സതീശൻ.