മാഞ്ചസ്റ്റര്‍ സിറ്റിയുടെ അവസാന മത്സരത്തില്‍ ആരാധകര്‍ കുറവായിരുന്നുവെന്നും ,ആരാധകര്‍ സിറ്റിയുടെ മത്സരം കാണുവാനെത്തണമെന്നും പരിശീലകന്‍ ഗാര്‍ഡിയോള അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ ഗാര്‍ഡിയോളക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ രംഗത്തുവന്നു .

ഗാര്ഡിയോളയുടെ ജോലി ടീമിനെ പരിശീലിപ്പിക്കലാണെന്നും ആ ജോലി മാത്രം ഗാര്‍ഡിയോള ചെയ്‌താല്‍ മതിയെന്നും മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ പ്രതികരിച്ചു.കഴിഞ്ഞ സീസണുകളില്‍ എന്ന പോലെ ഈ സീസണിലും മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റേഡിയത്തില്‍ ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിരവധി സീറ്റുകള്‍ ആണ് ഒഴിഞ്ഞു കിടന്നത്.