മലയാളി ചിത്രകാരിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ. ആലുവ ആലങ്കോട് സ്വദേശിനിയായ മൃണ്‍മയി സെബാസ്റ്റിയനാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ സൊസൈറ്റി യുഎഇ ഹെഡാണ് മൃണ്‍മയി സെബാസ്റ്റിയന്‍.

ജലഛായം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ഒട്ടേറെ പരിപാടികള്‍ യുഎഇയില്‍ മൃണ്‍മയി നടത്തുന്നുണ്ട്. ദുബായ് സൈഗോ ആര്‍ട് ഗാലറി മാനേജര്‍ കൂടിയാണ് മൃണ്‍മയി. എഡ്വേര്‍ഡ് ജോസാണ് മൃണ്‍മയിയുടെ ഭര്‍ത്താവ്. ഷാനല്‍, ഫിയോണ എന്നിവരാണ് മക്കള്‍.

നേരത്തെ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. പത്ത് വര്‍ഷമാണ് ഗോള്‍ഡന്‍ വിസയുടെ കാലാവധി.

സഞ്ജയ് ദത്ത്, ഷാരൂഖ് ഖാന്‍, തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്കും ഒട്ടേറേ പ്രവാസി വ്യവസായികള്‍ക്കും നേരത്തേ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.