സംസ്ഥാനത്ത് വാക്സിനേഷൻ ഊർജിതം; ലഭിച്ചതിനേക്കാൾ കൂടുതൽ വാക്സിൻ നൽകിയെന്ന് മുഖ്യമന്ത്രി. വാക്സിനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഏഴ് ലക്ഷം വാക്സിൻ കയ്യിലുള്ളത് നാളെയോടെ കൊടുത്തുതീർക്കും.

45 വയസിന്മുകളിൽ പ്രായമുള്ള 95 ശതമാനം പേർക്കും ഒന്നാം ഡോസ് വാക്സിൻ നൽകിയെന്ന് മുഖ്യമന്ത്രി. 50 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. അന്യ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് ആവശ്യമുണ്ടെങ്കിൽ രണ്ട് ഡോസ് വാക്‌സിനും ലഭ്യമാക്കും.

സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രികള്‍ വഴി വാക്‌സിന്‍ നല്‍കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്ക് 20 ലക്ഷം ഡോസ് വാങ്ങി നൽകും 10 ലക്ഷം സംഭരിച്ചു

പോസിറ്റീവായി ക്വാറന്‍റീനില്‍ കഴിയുന്നവർ വീടുകളിൽ തുടരുന്നത് ഉറപ്പാക്കാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. പൊലീസിൽ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തിന്‍റെ സഹായത്തോടെ പരിശോധന നടത്തും. നേരത്തെ വളണ്ടിയർമാരുടെ സേവനം പൊലീസ് ഉപയോഗിച്ചത് ആവശ്യമുള്ളിടത്ത് തുടരാം.