ന്യൂയോർക്ക്∙ ഫോമയുടെ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കുന്ന സംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാത്രി 9നു നടക്കും. നടനും മുൻ എംപിയുമായ ഇന്നസെന്റ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഇന്ദ്രജിത്ത്, സംവിധായകൻ ലാൽ ജോസ്, ജിബി ജോജു എന്നിവർ പങ്കെടുക്കും. ചടങ്ങിൽ സാബു തിരുവല്ല അവതരിപ്പിക്കുന്ന വൺമാൻ ഷോ, പാലക്കാട് പ്രണവം ശശിയുടെ നാടൻ പാട്ട് കലാവിരുന്ന് എന്നിവയും ഉണ്ടാകും.

ഓണാഘോഷങ്ങളുടെ ഭാഗമായാണ് ഫോമാ സാംസ്കാരിക വിഭാഗം സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്.

എല്ലാ സഹൃദയരും ഫോമയുടെ പ്രവർത്തകരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ ഫോമാ സാംസ്കാരിക വിഭാഗം ഭാരവാഹികൾ പൗലോസ് കുയിലാടൻ ( ചെയർമാൻ) , ബിജു തുരുത്തുമാലിൽ (വൈസ് ചെയർമാൻ ), അച്ചൻകുഞ്ഞ് മാത്യു ( സെക്രട്ടറി), ഹരികുമാർ ( സമിതിയംഗം), ജിൻസി ഡിൻസ് ( സമിതിയംഗം), നിതിൻ എഡ്മിന്റൻ (സമിതിയംഗം), അനു സ്കറിയ , ബിനൂപ് ശ്രീധരൻ , സൈജൻ കണിയൊടിക്കൽ , ജോൺസൻ കണ്ണൂക്കാടൻ എന്നിവർ അഭ്യർഥിച്ചു.

മീറ്റിംഗ് സൂം ലിങ്ക്:

Time: Aug 27, 2021 09:00 PM Eastern Time (US and Canada)

Join Zoom Meeting

https://us06web.zoom.us/j/85895925376

Meeting ID: 858 9592 5376

Dial by your location

+1 929 205 6099 US (New York)

+1 312 626 6799 US (Chicago)