ഷിക്കാഗോ ∙ ഓഗസ്റ്റ് 29ന് നടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിൽ ഇന്ത്യന്‍ കോൺസൽ ജനറല്‍ അമിത് കുമാർ മുഖ്യാതിഥിയായിരിക്കും. അസോസിയേഷന്റെ ഓണാഘോഷം ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച് വൈകിട്ട് 4.30ന് ഓണസദ്യയോടെ ആരംഭിക്കുകയും 9 മണിക്ക് പര്യവസാനിക്കുന്നതുമാണ്.

ഓണാഘോഷവേളയില്‍ അസോസിയേഷന്റെ പൊതുയോഗം, 2021-23 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തല്‍, വിദ്യാഭ്യാസ പുരസ്‌ക്കാര അവാര്‍ഡ്, കര്‍ഷകശ്രീ അവാര്‍ഡ് തുടങ്ങിയവ നടക്കും. കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എല്ലാ മലയാളി സുഹൃത്തുക്കളെയും ഓണാഘോഷ ചടങ്ങിലേക്ക് ക്ഷണിക്കുന്നുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെക്രട്ടറി: ജോഷി വള്ളിക്കളം, ട്രഷറര്‍- മനോജ് അച്ചേട്ട്.