യുഎസ്സിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച്‌ എയര്‍ ഇന്ത്യ. മുന്‍കൂട്ടി അറിയിക്കാതെ തന്നെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കുന്നതിനും പുനക്രമീകരിക്കുന്നതിനും എതിരേ സമൂഹമാധ്യമങ്ങളിലൂടെ വലിയ വിദ്യാര്‍ഥി പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് നടപടി.

ജൂലൈയില്‍ യുഎസ്സിലേക്ക് ആഴ്ചയില്‍ 11 സര്‍വീസുകളാണ് നടത്തിയിരുന്നത്. ഓഗസ്റ്റ് ഏഴോടെ ഇത് 22 ആയി വര്‍ധിപ്പിക്കും എന്നാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്..ഇതോടെ ഉപരിപഠനത്തിനായി വിദേശത്ത് പോകുന്ന ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം.