കോണ്‍ഗ്രസിനെ ലോക്​സഭയില്‍ കടന്നാക്രമിച്ച്‌​ പ്രധാനമന്ത്രി ന​േ​രന്ദ്രമോദി. കോണ്‍ഗ്രസിന്​ ബി.ജെ.പി അധികാരത്തിലെത്തിയത്​ ഇനിയും ഉള്‍കൊള്ളാന്‍ ആയിട്ടില്ലെന്നും ​അസം, ബംഗാള്‍, കേരള അടക്കമുള്ളിടങ്ങളിലുണ്ടായ പരാജയത്തി​െന്‍റ കോമയില്‍ നിന്നും പുറത്തുവന്നിട്ടി​ല്ലെന്നും മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കോവിഡ്​ കൈകാര്യം ചെയ്​ത രീതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക്​ മറുപടിനല്‍കുകയായിരുന്നു മോദി.
”കോണ്‍ഗ്രസ്​ ഈ രാജ്യം 60 വര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ടാണ്​ ജനങ്ങള്‍ ഞങ്ങളെ തെരഞ്ഞെടു​ത്തതെന്ന യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ അവര്‍ക്കായിട്ടില്ല. ഒരു പ്രതിപക്ഷമെന്ന നിലക്ക്​ അവര്‍ ജനങ്ങളുടെ പ്രശ്​നങ്ങളാണ്​ ഉയര്‍ത്തേണ്ടത്​. പക്ഷേ അത്​ അവര്‍ ചെയ്യുന്നില്ല.
പ്രതിപക്ഷം ഉത്തരവാദിത്തമില്ലാതെയും നിര്‍ഭാഗ്യകരമായുമാണ്​ പെരുമാറുന്നത്​. രാജ്യത്ത്​ വാക്​സിന്‍ ക്ഷാമമില്ല. അതുമറച്ചുവെച്ച്‌​ കോണ്‍​ഗ്രസ്​ നുണപറയുന്നു.
തങ്ങള്‍ക്ക്​ അധികാരത്തിലെത്താനുള്ള ശേഷിയുണ്ടെന്നാണ്​ കോണ്‍ഗ്രസ്​ ഇപ്പോഴും കരുതുന്നത്​. പക്ഷേ അവര്‍ എല്ലായിടത്തും തകര്‍ന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും മറ്റുള്ളവരെക്കുറിച്ചാണ്​ ആശങ്ക ” -മോദി പറഞ്ഞു.