ആര്‍ രാധാകൃഷ്ണന്റെ ബോളിവുഡ് ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായ ശ്രീശാന്ത് കേന്ദ്ര കഥാപാത്രമാവുന്നു എന്ന് മുമ്ബ് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം സണ്ണി ലിയോണും കേന്ദ്ര കഥാപാത്രത്തിന്റെ വേഷം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ശ്രീശാന്ത് ചിത്രത്തില്‍ ഒരു സിബിഐ ഓഫീസറിന്റെ വേഷമാണ് ചെയ്യുന്നത്. കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്.
ആ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിന് സണ്ണി ലിയോണായിരിക്കും മികച്ച താരം എന്ന് തോന്നിയതിനാലാണ് അവരെ കാസ്റ്റ് ചെയ്തതെന്നാണ് സംവിധായകന്‍ ആര്‍ രാധാകൃഷ്ണന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.