ബ്രട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വാക്സിന്റെ (COVID Vaccine) രണ്ട് ഡോസും സ്വാകരിച്ചതിന് ശേഷം സാജിദ് ജാവിദിന് കോവിഡ് സ്ഥിരീകരിക്കുന്നത്. നിലവില്‍ സ്വയം നിരീക്ഷണത്തിലാണ് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി.

ബ്രിട്ടീഷ് കോവിഡ് മാനദണ്ഡപ്രകാരം പത്ത് ദിവസത്തെ ക്വാറന്റീന്‍ ശേഷം RT-PCR ഫലം നെഗറ്റീവായതിന് ശേഷം മാത്രം ജാവിദിന് ഇനി പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കു. താന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതിനാല്‍ തനിക്ക് ചെറിയ തോതിലുള്ള രോഗലക്ഷണങ്ങളാണ് പ്രകടമായതെന്ന് ജാവിദ് ട്വീറ്റിലൂടെ അറിയിച്ചു.

ജാവിദിന് കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി നേരിട്ട സമ്ബര്‍ക്കമുള്ള ഉദ്യോഗസ്ഥരോട് ദേശീയ ഹെല്‍ത്ത് സര്‍വീസ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു

അതേസമയം ജാവിദും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മുഖാമുഖം നേരില്‍ കണ്ടിട്ടുണ്ടോ എന്ന് ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിട്ടില്ല.

കൂടാതെ ജാവിദിനെ കഴിഞ്ഞ ആഴ്ചയില്‍ യുകെ മന്ത്രിമാര്‍ക്കൊപ്പം ചെല്ലവഴിച്ചതായി കണ്ടുയെന്ന് ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ചെറിയ തോതില്‍ കോവിഡ് ലക്ഷ്ണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജാവിദ് ഇന്നലെ ശനിയാഴ്ച ടെസ്റ്റിന് വിധേയനായത്. ഫലം കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഔദ്യോഗിക സ്ഥാരീകരണ ഫലത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം ജൂണ്‍ 26നാണ് സ്ഥാനം ഒഴിഞ്ഞ മാറ്റ് ഹാന്‍കോക്കിന് പകരമായി ജാവിദ് യുകെ ആരോഗ്യ സെക്രട്ടറിയായ ചുമതല ഏല്‍ക്കുന്നത്. കോവിഡ് പ്രൊട്ടോക്കാള്‍ ലംഘിച്ച സഹപ്രവര്‍ത്തകയ്ക്ക് ചുമ്ബനം നല്‍കിയത് വിവാദമായതിനെ തുടര്‍ന്നാണ് ഹാന്‍കോക്ക് രാജിവെക്കുന്നത്.