പി പി ചെറിയാൻ

വാഷിങ്ടൻ ∙ രാജിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്ന സോഷ്യൽ സെക്യുരിറ്റി അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആൻഡ്രു സോളിനെ പ്രസിഡന്റ് ബൈഡൻ പുറത്താക്കി. ആൻഡ്രുവിനെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് ബൈഡൻ ഒപ്പുവച്ചത്. ഇതോടൊപ്പം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട ഡെപ്യൂട്ടി കമ്മീഷണർ ബൈഡന്റെ ആവശ്യം അംഗീകരിക്കുകയും രാജി സമർപ്പിക്കുകയും ചെയ്തു. ട്രംപാണ് ഇരുവരെയും നിയമിച്ചത്. ആക്ടിങ് കമ്മീഷണറായി കിറലാലു കൈജാക്സിയെ ബൈഡൻ നിയമിച്ചിട്ടുണ്ട്.

ഔദ്യോഗീക ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ പുറത്താക്കാനുള്ള അധികാരം ബൈഡനുണ്ടെന്ന് സുപ്രീം കോടതി റൂളിങ് നൽകിയിരുന്നു.

സോഷ്യൽ സെക്യുരിറ്റി അഡ്മിനിസ്ട്രേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും, ബൈഡന് താല്പര്യമുണ്ടെങ്കിൽ നിഷേധിക്കാനാവില്ലെന്ന് ഐഡഹൊയിൽ നിന്നുള്ള സെനറ്റർ മൈക്ക് ക്രിപൊ പറഞ്ഞു.

2025 ജനുവരിയിലാണു നിലവിലെ സോഷ്യൽ സെക്യുരിറ്റി അഡ്മിനിസ്ട്രേഷൻ കമ്മീഷണറുടെ കാലാവധി അവസാനിക്കുന്നത്. സോഷ്യൽ സെക്യൂരിറ്റിയെ രാഷ്ട്രീയ വൽക്കരിക്കുന്നതിനുള്ള നീക്കം അപലപനീയമാണെന്നു സെനറ്റ് മൈനോറട്ടി ലീഡർ മിച്ച് മെക്കോണൽ ആരോപിച്ചു.