കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച്‌ രണ്ട് കിലോയിലേറെ സ്വര്‍ണം പിടികൂടി. കുവൈത്തില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശി ഷെരീഫില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. റേഡിയോയിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് യാത്രക്കാരിനില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്

ആഴ്ചകള്‍ക്ക് മുന്‍പ് വിവിധ യാത്രക്കാരില്‍ നിന്നായി 5.17 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ്, ഡിആര്‍ഐ വിഭാഗങ്ങള്‍ പിടികൂടിയിരുന്നു. കുവൈത്തില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളില്‍ നിന്നാണ് ഡിആര്‍ഐ 3447 ഗ്രാം സ്വര്‍ണം പിടികൂടിയത്.

എമര്‍ജന്‍സി ലാംപ്, റേഡിയോ തുടങ്ങിയവയുടെ ഭാഗങ്ങളാക്കിയാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരം ലഭിച്ചതിനേത്തുടര്‍ന്ന് എത്തിയ ഡിആര്‍ഐയുടെ പ്രത്യേക സംഘമായിരുന്നു ഇവരെ പിടി കൂടിയത്.