ന്യൂഡൽഹി: അർധ അബോധാവസ്ഥയിലാണ് (കോമ) കോണ്‍ഗ്രസെന്നും ഗുജറാത്തിലെ വൻ തോൽവിക്ക് എഎപിയെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും ആം ആദ്മി പാർട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മൻ. രാഷ്ട്രീയത്തിലെ ടൈമിംഗ് ശരിയാക്കാനെങ്കിലും രാഹുൽ പഠിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
രാഹുൽ ഗാന്ധി എത്ര തവണ ഗുജറാത്ത് സന്ദർശിച്ചു. ഒരിക്കൽ മാത്രം. ഒരു സന്ദർശനം കൊണ്ട ു തെരഞ്ഞെടുപ്പിൽ വിജയിക്കണമെന്ന് മോഹിച്ചാൽ നടക്കുമോ? സൂര്യൻ അസ്തമിക്കുന്ന ഗുജറാത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്.
പക്ഷേ സൂര്യോദയം നടക്കുന്ന കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധി പദയാത്ര ആരംഭിച്ചത്. ആദ്യം അദ്ദേഹം തന്റെ ടെമിംഗ് ശരിയാക്കട്ടെ- മുഖ്യമന്ത്രി മാൻ പരിഹസിച്ചു.
ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിൽ ആം ആദ്മി പാർട്ടിക്ക് വലിയ പങ്കുണ്ടെ ന്ന രാഹുലിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മാൻ. മാറ്റത്തിനു (ചേഞ്ച്) വേണ്ടിയല്ല, കൈമാറ്റത്തിനു (എക്സ്ചേഞ്ച്) വേണ്ടിയാണ് കോണ്‍ഗ്രസ് പാർട്ടിയെന്നും എഎപി നേതാവ് ആരോപിച്ചു.



