രാജ്യത്ത് പെട്രോള്‍ വിലയ്ക്ക് പിന്നാലെ ഡീസലിനും സെഞ്ച്വറി. ഡീസല്‍ വില നൂറ് കടന്ന ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്. മധ്യപ്രദേശിലെ വിവിധ സ്ഥലങ്ങളിലാണ് ഡീസല്‍ ലിറ്ററിന് 100 തൊട്ടത്. ജൂലൈ നാലിന് വില പുതുക്കി നിശ്ചയിച്ച സാഹചര്യത്തിലാണ് ഡീസലിന്റെ നിരക്കില്‍ വര്‍ധനവുണ്ടായത്.
കഴിഞ്ഞ ഞായറാഴ്ച സിക്കിമിലെ പെട്രോള്‍ വില നൂറ് തൊട്ടിരുന്നു.കേരളത്തില്‍ തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും നൂറു രൂപ കടന്നിരുന്നു.
ഞായറാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 18 പൈസയുമാണ് ലിറ്ററിന് വര്‍ധിപ്പിച്ചത്.രണ്ട് മാസത്തിനിടെ മുപ്പത്തിനാലാമത്തെ തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്.മുപ്പത്തിമൂന്നാമത്തെ തവണയാണ് ഡീസലിന് വില വര്‍ധിപ്പിക്കുന്നത്.
നികുതി നിരക്കുകള്‍ കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിലും പ്രത്യേക നിരക്കുകളാണ് പെട്രോളിനും ഡീസലിനും.