ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ് വീശുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ പുറത്തേക്ക് പോകുമ്ബോള്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അറേബ്യന്‍ ഉപദ്വീപിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് നിന്ന് രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് പൊടിപടലങ്ങള്‍ നീങ്ങുന്നതാണ് പൊടിക്കാറ്റിനു കാരണമാകുന്നത്. തിരമാലയുടെ ഉയരം 7-10 അടി വരെയും വടക്കുപടിഞ്ഞാറന്‍ കാറ്റ് 22-35 കെ.ടി വരെയും വര്‍ദ്ധിക്കുമെന്നതിനാല്‍ നാളെ വരെ സമുദ്ര പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.