തിരുവനന്തപുരം : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇന്നും തുടരും. പൊലീസ് കര്‍ശന പരിശോധന നടത്തും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും. സംസ്ഥാനത്ത് പരിശോധനയ്ക്കായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

ഹോട്ടലുകളില്‍ ഹോം ഡെലിവറികള്‍ മാത്രമേ അനുവദിക്കുകയുള്ളു. കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര സര്‍വീസ് ഉണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക.

ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യവും മാംസവും, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ തുറക്കും. നിര്‍മാണമേഖലയില്‍ പോലീസിനെ അറിയിച്ചശേഷം മാനദണ്ഡങ്ങള്‍ പാലിച്ച്‌ പണികള്‍ നടത്താം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 2000 പേര്‍ അറസ്റ്റിലായി. 5000 പേര്‍ക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങള്‍ പിടിച്ചെടുത്തു.