യുഎഇയില്‍ ചില മേഖലകളില്‍ പൊടിക്കാറ്റ് രൂക്ഷമാകുന്നു . രാജ്യത്തെ അന്തരീക്ഷ താപനില 46 ഡിഗ്രി സെല്‍ഷ്യസ് ആണ് . തീരദേശ മേഖലകളിലും ഉള്‍പ്രദേശങ്ങളിലും പുലര്‍ച്ചെ മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം ഖത്തറില്‍ പൊടിക്കാറ്റ് വാരാന്ത്യ ദിവസങ്ങളിലും തുടരും. കഴിഞ്ഞ ദിവസം രാജ്യത്തിെന്‍റ മിക്ക ഭാഗങ്ങളിലും പൊടിക്കാറ്റ് രൂക്ഷമായിരുന്നു. ഖത്തറില്‍ ഇപ്പോള്‍ വീശുന്ന വടക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ 19 വരെ തുടരും. ഇന്ന്​ കുറഞ്ഞ താപനില 32 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 44 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്നും കാലാവസ്​ഥ വകുപ്പ് വ്യക്തമാക്കി.