ന്യൂഡല്‍ഹി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന്​ 27പൈസയും ഡീസലിന്​ 24 ​ൈപസയുമാണ്​ വര്‍ധിപ്പിച്ചത്​. ഇതോടെ കോഴിക്കോട്​ പെട്രോള്‍ ലിറ്ററിന്​ 96.56 രൂപയും ഡീസലിന്​ 91.98 രൂപയുമായി.

തിരുവനന്തപുരത്ത്​ പെട്രോളിന്​ 98.16 രൂപയും ഡീസലിന്​ 93.48 രൂപയുമാണ്​. കൊച്ചിയില്‍ പെട്രോളിന്​ 96.22 രൂപയാണ്​ ഇന്നത്തെ വില. ഡീസലിന്​ 92.66രൂപയും.

ജൂണ്‍ മാസത്തില്‍ മാത്രം ഏഴുതവണയാണ്​ നിലവില്‍ ഇന്ധനവില വര്‍ധിപ്പിച്ചത്​.

ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന്​ 95.85രൂപയും ഡീസലിന്​ 86.75 രൂപയുമായി. ആഗോള വിപണയില്‍ അസംസ്​കൃത എണ്ണവില ഉയര്‍ന്നതാണ്​ വില വര്‍ധനക്ക്​ കാരണമെന്ന്​ എണ്ണക്കമ്ബനികള്‍ പറയുന്നു.

മേയ്​ 29ന്​ മുബൈയില്‍ പെട്രോള്‍ വില നൂറുതൊട്ടിരുന്നു.​നിലവില്‍ പെട്രോള്‍ വില മുംബൈയില്‍ 102.4 രൂപയായി. രാജ്യത്തെ ഒരു സംസ്​ഥാനവും ഇതുവരെ രേഖപ്പെടുത്താത്ത പെട്രോള്‍ നിരക്കാണ്​ ഇപ്പോള്‍ രേഖപ്പെടുത്തുന്നത്​. എല്ലാ സംസ്​ഥാനങ്ങളിലും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്​ പെട്രോള്‍ ഡീസല്‍ വില്‍പ്പന.