ഹൈദരാബാദ്: അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള എല്ലാ സ്ത്രീകള്‍ക്കും വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുത്ത് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ നിര്‍ദേശം പുറത്തിറങ്ങി. ഇത്തരം അമ്മമാരുടെ കണക്കെടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി.

കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാവാമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ആന്ധ്ര സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിന് തുടക്കമിട്ടത് .