തൃശ്ശൂര്‍: കുതിരാന്‍ തുരങ്ക നിര്‍മ്മാണ പുരോഗതി വിലയിരുത്തി മന്ത്രിമാരുടെ സംഘം. കുതിരാന്‍ തുരങ്ക നിര്‍മ്മാണവും തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. നിര്‍മ്മാണ പുരോഗതി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിമാരുടെ സംഘം ചേര്‍ന്ന യോഗത്തിനു ശേഷമാണ് ഇതുസംബന്ധിച്ച വിവരം പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കിയത്.

നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിമാരുടെ സംഘം കുതിരാന്‍ സന്ദര്‍ശിച്ച്‌ കാര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു. ‘നിലവിലെ സഞ്ചാരപാത ഒരു മീറ്റര്‍ കൂടി വീതികൂട്ടി പണിയുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജൂണ്‍ എട്ടിന് പ്രത്യേക യോഗം ചേരും. അടിയന്തര പ്രാധാന്യത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും നിര്‍മ്മാണത്തിലെ പോരായ്മകള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും നിര്‍മ്മാണ കമ്ബനി അധികൃതരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ഒരു തുരങ്കമെങ്കിലും ഉടന്‍ തുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.