ഇടുക്കി: ലോക പരിസ്ഥിതി ദിനത്തില്‍ ഇടുക്കി ജില്ലയിലെ പരിസ്ഥിതി ദിനാഘോഷ പരിപാടികളോടനുബന്ധിച്ച്‌ കേരള സര്‍ക്കാരിന്റെ വലിയ പദ്ധതികളില്‍ ഒന്നായ ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണ ഉത്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു.

കോവിഡ് പശ്ചാതലത്തില്‍ അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ.എസിന്റെ അധ്യക്ഷതയില്‍ വിര്‍ച്യുല്‍ പ്ലാറ്റ്ഫോമിലൂടെയായിരുന്നു ഉത്ഘാടനം. ഒരു വീട്ടില്‍ ഒരു പോഷകത്തോട്ടം പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഡ്വ.ഡീന്‍ കുര്യക്കോസ് എം.പി നിര്‍വഹിച്ചു.

ഇടുക്കി ജില്ലാ കൃഷി ഓഫീസര്‍ ബീന ജോര്‍ജ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യ പ്രഭാഷണവും ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് രാജി ചന്ദ്രന്‍ സന്ദേശവും നല്‍കി. അറക്കുളം വൈസ് പ്രസിഡന്റ് ഗീത തുളസീധരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എല്‍ ജോസഫ്, ഷിബു ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ കൊച്ചുറാണി, ടോമി വാളികുളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടുക്കി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുജിതമോള്‍ സി എസ് സ്വാഗതവും കെ പി സലീനാമ്മ കൃതജ്ഞതയും രേഖപ്പെടുത്തി.